Kerala
ഡോ. സജി ഗോപിനാഥ് കെ ടി യു വിസിയായി ചുമതലയേറ്റു
ഡോ. സിസ തോമസ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം

കൊച്ചി | കേരള സാങ്കേതിക സര്‍വകലാശാലയുടെ താല്‍ക്കാലിക വിസിയായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു.ഡോ. സിസ തോമസ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. ഗവര്‍ണര്‍ തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും കാരണം കാണിക്കല്‍ നോട്ടീസിലെ മറുപടി ഗവര്‍ണര്‍ക്ക് തൃപ്തികരമായെന്നാണ് കരുതുന്നതെന്നും ചുമതലയേറ്റ ശേഷം തന്നെ കണ്ട മാധ്യമങ്ങളോട് സജി ഗോപിനാഥ് പറഞ്ഞു.
കെടിയു വിസി എംഎസ് രാജശ്രീയെ സുപ്രിംകോടതി അയോഗ്യയാക്കിയപ്പോള്‍ സജി ഗോപിനാഥിന്റെ പേര് സര്‍ക്കാര്‍ മുന്നോട്ട് വെച്ചെങ്കിലും കാരണം കാണിക്കല്‍ നോട്ടീസ് ചൂണ്ടിക്കാട്ടി സജി ഗോപിനാഥിനെ തഴഞ്ഞ് ഗവര്‍ണര്‍ സിസ തോമസിനെ നിയമിക്കുകയായിരുന്നു. ഹൈക്കോടതി ഇടപെടലും സിസ വിരമിച്ചതും പരിഗണിച്ചാണ് ഇപ്പോള്‍ മുന്‍ നിലപാട് തിരുത്തി ഗവര്‍ണര്‍ ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥിന് കെടിയുവിന്റെ അധിക ചുമതല നല്‍കിയത്. അതിനിടെ സര്‍ക്കാര്‍ നല്‍കിയ കുറ്റാരോപണ മെമോയ്ക്ക് സിസ തോമസ് വൈകാതെ മറുപടി നല്‍കുമെന്നാണ് അറിയുന്നത്.