Connect with us

Kerala

ഡോ. സരിനും രാഹുല്‍ മാങ്കൂട്ടത്തിലും ഇന്ന് പത്രിക സമര്‍പ്പിക്കും

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ സത്യന്‍ മൊകേരിയും എന്‍ ഡി എ സ്ഥാനാര്‍ഥി നവ്യ ഹരിദാസും ഇന്ന് പത്രിക സമര്‍പ്പിക്കും

Published

|

Last Updated

പാലക്കാട് | ഇന്ന് എല്‍ ഡി എഫ് – യു ഡി എഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതോടെ പാലക്കാട് മണ്ഡലത്തില്‍ പോര് മുറുകും. മണ്ഡലത്തിലെ വിവിധ മേഖലകളിലായി സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികള്‍ പുരോഗമിക്കുകയാണ്.
എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍ രാവിലെ 11 മണിയോടെ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി ആര്‍ ഡി ഒ ഓഫീസിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് 12 മണിക്ക്് രാഹുല്‍ മാങ്കൂട്ടത്തിലും പ്രകടനമായാണ് ആര്‍ ഡി ഒ ഓഫീസില്‍ എത്തുക.

എന്‍ ഡി എ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് ബി ജെ പി പ്രചാരണം നടത്തും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പാര്‍ട്ടിയില്‍ തലപൊക്കിയ പ്രശ്‌നങ്ങള്‍ അന്‍വര്‍ പ്രഖ്യാപിച്ച പിന്തുണയോടെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്.

വയനാട് ലോക്‌സഭ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും എന്‍ ഡി എ സ്ഥാനാര്‍ഥി നവ്യ ഹരിദാസും ഇന്ന് പത്രിക സമര്‍പ്പിക്കും. റോഡ് ഷോയോടെയാണ് ഇരു സ്ഥാനാര്‍ഥികളുടേയും പത്രിക സമര്‍പ്പണം. രാവിലെ കല്‍പറ്റ സഹകരണ ബാങ്ക് പരിസരത്ത് നിന്ന് എല്‍ ഡി എഫ് റോഡ് ഷോ തുടങ്ങും. പത്രിക സമര്‍പ്പണത്തിനുശേഷം നടക്കുന്ന എല്‍ ഡി എഫ് കണ്‍വെന്‍ഷന്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.

സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, സി പി എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബി ജെ പി സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നത്. മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറി എം ടി രമേശ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടാകും.