Connect with us

dr shahna

ഡോ. ഷഹനയുടെ ആത്മഹത്യ; ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.

Published

|

Last Updated

തിരുവനന്തപുരം | ഡോ. ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം എ സി ജെ എം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം കൂടി പരിഗണിച്ചാണ് കോടതിയുടെ നടപടി.

ഒ പി ടിക്കറ്റിന്റെ പിറകില്‍ ഡോ. ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പിലെ വരികളും ബന്ധുക്കളുടെ മൊഴികളും സാഹചര്യത്തെളിവുകളും തെളിവാക്കിയാണു റുവൈസിനെ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പിജി ഡോക്ടര്‍മാരുടെ സംഘടനയായ കെ എം പി ജി എയുടെ പ്രസിഡന്റായിരുന്ന റുവൈസ് അറസ്റ്റിലായതോടെ പുറത്താക്കിയിരുന്നു.

---- facebook comment plugin here -----

Latest