Connect with us

Books

ഡോ: ടി പി മെഹറൂഫ് രാജിന്റെ 'ഡോക്ടര്‍ ഇന്‍ ഔട്ട്' പ്രകാശനം ചെയ്തു

ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആയിഷ സ്വപ്ന, എഴുത്തുകാരി ഡോ. ആര്യാ ഗോപിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

Published

|

Last Updated

കോഴിക്കോട് | ഡോ: ടി പി മെഹറൂഫ് രാജിന്റെ ‘ഡോക്ടര്‍ ഇന്‍ ഔട്ട്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് ഐ എം എ ഹാളില്‍ നടന്ന ചടങ്ങില്‍ ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍
ഡോ. ആയിഷ സ്വപ്ന, എഴുത്തുകാരി ഡോ. ആര്യാ ഗോപിക്ക് നല്‍കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.

എഴുത്തുകാരിയും സ്ത്രീരോഗ വിദഗ്ധയുമായ ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി സി എസ് മീനാക്ഷി വായനാനുഭവം പങ്കുവെച്ചു. ഡോ. എസ് ശ്രീകുമാരി ആശംസാ പ്രസംഗം നടത്തി.

വ്യുമന്‍സ് ഐ എം എ ചെയര്‍പേഴ്‌സണ്‍ ഡോ. ഷീബ ടി ജോസഫ് സ്വാഗതവും പൂര്‍ണ ശ്രീ മാഗസിന്‍ എഡിറ്റര്‍ അഞ്ജലി രാജീവ് നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് നടന്ന സംഗീത സായാഹ്നത്തില്‍ റഹ്മത്ത്, നിസരി സോളമന്‍, അഞ്ജലി രാജീവ്, മൗറിന്‍ റിയാസ് ഗാനമാലപിച്ചു.

 

Latest