Kerala
ഡോ വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹരജി തള്ളി
ഹൈക്കോടതിയിൽ റിവിഷൻ ഹരജി നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു.
കൊല്ലം | ഡോ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ വിടുതല്‍ ഹരജി കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
സെഷന്‍സ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ റിവിഷന്‍ ഹരജി നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു.
2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെയാണ് വന്ദന കൊല്ലപ്പെട്ടത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി സന്ദീപ് അപ്രതീക്ഷിതമായി വന്ദനെ ആക്രമിക്കുകയും തുടര്‍ന്ന് കുത്തിക്കൊല്ലുകയുമായിരുന്നു.
കൊല്ലം നെടുമ്പന യു പി സ്കൂൾ അധ്യാപകനായിരുന്ന സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
---- facebook comment plugin here -----