Kerala
ഡോ.വന്ദനാ ദാസ് കൊലപാതക കേസ്; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയെന്നും ആവശ്യമെങ്കില്‍ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെമന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു.
തിരുവനന്തപുരം | ഡോ. വന്ദന ദാസ് കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.അതേ സമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അന്തിമ വാദം കേള്‍ക്കുന്നതിനായി ഈ മാസം 18ലേക്ക് മാറ്റി. ഡോ. വന്ദനാ ദാസിന്റെ മാതാപിതാക്കളാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
അതേ സമയം കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയെന്നും ആവശ്യമെങ്കില്‍ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെമന്നും സിബിഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. താല്‍പര്യമുള്ള അഭിഭാഷകന്റെ പേര് നിര്‍ദ്ദേശിക്കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഹരജിയില്‍ കക്ഷി ചേരാന്‍ പ്രതി സന്ദീപിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. കേസിലെ ഏകപ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയിലും പതിനെട്ടിന് ഹൈക്കോടതി വാദം കേള്‍ക്കും. 2023 മെയ് 10നാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനക്കിടെ പ്രതി സന്ദീപ് പ്രകോപിതനായി വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു