Connect with us

Kerala

നാട്ടിക അപകടം: ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്‍റ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യും: ഗതാഗതമന്ത്രി

മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും സഹായം ഉറപ്പാക്കും

Published

|

Last Updated

തിരുവനന്തപുരം | നാട്ടികയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അഞ്ച് പേരുടെ ജീവനെടുത്ത അപകടത്തില്‍ നടപടിയുമായി ഗതാഗതവകുപ്പ്. നാട്ടികയില്‍ ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. മദ്യ ലഹരിയിലാണ് ക്ലീനര്‍ വണ്ടി ഓടിച്ചതെന്ന് ഗതാഗത കമീഷണറുടെ പ്രാഥമിക റിപോര്‍ട്ടില്‍ വ്യക്തമായതായി ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും സഹായം ഉറപ്പാക്കുമെന്നും ട്രാന്‍സ്‌പോര്‍ട് കമ്മീഷണറുടെ നേതൃത്വത്തില്‍ രാത്രി പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂരില്‍ നിന്ന് മരം കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയില്‍ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡര്‍ തകര്‍ത്താണ് ലോറി ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് കയറിയത്.സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കുമുണ്ട്.

Latest