president candidate
ദ്രൗപതി മുര്‍മു എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി
ആദിവാസി- ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ ആദ്യമായാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്നത്.
ന്യൂഡല്‍ഹി | മുന്‍ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എന്‍ ഡി എ പ്രഖ്യാപിച്ചു. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് വാര്‍ത്താസമ്മേളനത്തില്‍ പേര് പ്രഖ്യാപിച്ചത്. ആദിവാസി- ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ ആദ്യമായാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്നത്.
20 പേരുകള്‍ സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. വനിത, പട്ടികജാതി- വര്‍ഗ പ്രാതിനിധ്യം തുടങ്ങിയ ഘടകങ്ങളാണ് മുര്‍മുവിനെ തീരുമാനിക്കുന്നതിന് നിര്‍ണായകമായത്. പ്രതിഭ പാട്ടീലിന് ശേഷം രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്ന രണ്ടാമത്തെ വനിത കൂടിയാണ് മുര്‍മു.
ഒഡീഷ സ്വദേശിയാണ് ദ്രൗപതി മുർമു. ഒഡീഷയിലെ മുൻ മന്ത്രിയുമാണ്. മുൻ ബി ജെ പി നേതാവ് യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിൻ്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥി.