National
ഡൽഹി കോടതിയിലെ സ്ഫോടനം: ഡി ആർ ഡി ഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ, ലക്ഷ്യമിട്ടത് അയൽവാസിയായ അഭിഭാഷകനെ
ഡി ആർ ഡി ഒയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഭരത് ഭൂഷൺ കഠാരിയയാണ് കോടതിയിലെ സ്ഫോടനത്തിന് പിന്നിൽ.
ന്യൂഡല്‍ഹി | ഡൽഹി കോടതിയില്‍ ലാപ്ടോപ്പ് പൊട്ടിത്തെറിച്ച സംഭവത്തില്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) ശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഡി ആർ ഡി ഒയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഭരത് ഭൂഷൺ കഠാരിയയാണ് കോടതിയിലെ സ്ഫോടനത്തിന് പിന്നിൽ. ഇയാളുടെ താമസസ്ഥലത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. അമോണിയം നൈട്രേറ്റ് ഉപയോഗിച്ചാണ് ഇയാൾ ബോംബുണ്ടാക്കിയത്.
രോഹിണി ജില്ലാ കോടതിയിലാണ് സ്ഫോടനമുണ്ടായത്. ഒരു അഭിഭാഷകനുമായുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഈ മാസം ഒന്‍പതിനാണ് രോഹിണി ജില്ലാ കോടതിയിലെ 102-ാം കോടതിമുറിയില്‍ ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റത്.