Connect with us

National

ഭൂമിയില്‍ സ്വപ്‌നം കണ്ടു, ചന്ദ്രനില്‍ നടപ്പാക്കി: പ്രധാന മന്ത്രി

ചന്ദ്രയാന്‍ 3 ചാന്ദ്ര ദൗത്യം വിജയമാക്കിയ ഐ എസ് ആര്‍ ഒക്ക് അഭിനന്ദനം.

Published

|

Last Updated

ന്യൂഡല്‍ഹി | ചന്ദ്രയാന്‍ ദൗത്യം ഐതിഹാസിക വിജയമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഭൂമിയില്‍ സ്വപ്‌നം കണ്ടു, ചന്ദ്രനില്‍ നടപ്പാക്കി.

ഇന്ത്യന്‍ വ്യോമ മേഖലക്ക് അഭിമാന നിമിഷമാണിത്. ചന്ദ്രയാന്‍ 3 ചാന്ദ്ര ദൗത്യം വിജയമാക്കിയ ഐ എസ് ആര്‍ ഒയെ ഹാര്‍ദമായി അഭിനന്ദിക്കുന്നതായും പ്രധാന മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ അഭിമാനമായ വിക്രം ലാന്‍ഡര്‍ ചന്ദ്രനെ തൊട്ട അതേ സെക്കന്‍ഡില്‍ പ്രധാനമന്ത്രി ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ചു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ നിന്നാണ് അദ്ദേഹം ഐ എസ് ആര്‍ ഒക്കൊപ്പം ചേര്‍ന്നത്. ‘ഇന്ത്യ ഈസ് ഓണ്‍ ദ മൂണ്‍’ എന്ന് പറഞ്ഞ് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ രാജ്യത്തെയും ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരെയും അഭസംബോധന ചെയ്യാന്‍ പ്രധാന മന്ത്രിയെ ക്ഷണിക്കുകയായിരുന്നു.

 

Latest