Connect with us

Kerala

ഡ്രഡ്ജര്‍ അഴിമതിക്കേസ്: ജേക്കബ് തോമസിന് സുപ്രീം കോടതി വീണ്ടും നോട്ടീസ് അയച്ചു

ആദ്യ നോട്ടീസ് മുന്‍ ഡിജിപി കൈപ്പറ്റിയില്ലെന്ന ഹരജിക്കാരന്റെ പരാതി പരിഗണിച്ചാണ് സുപ്രീം കോടതി പുതിയ നോട്ടീസ് അയച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡ്രഡ്ജര്‍ അഴിമതി കേസ് ഹൈക്കടതി റദ്ദാക്കിയതിനെതിരായ ഹരജിയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് സുപ്രീം കോടതി വീണ്ടും നോട്ടീസ് അയച്ചു. ആദ്യ നോട്ടീസ് മുന്‍ ഡിജിപി കൈപ്പറ്റിയില്ലെന്ന ഹരജിക്കാരന്റെ പരാതി പരിഗണിച്ചാണ് സുപ്രീം കോടതി പുതിയ നോട്ടീസ് അയച്ചത്. ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സത്യന്‍ നരവൂര്‍ നല്‍കിയ ഹര്‍ജിയിലാണ് ഫെബ്രുവരിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ജേക്കബ് തോമസ്, സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കായിരുന്നു നോട്ടീസ് അയച്ചിരുന്നത്.എന്നാല്‍ നോട്ടീസ് ജേക്കബ് തോമസ് കൈപ്പറ്റിയില്ലെന്ന് ഹരജിക്കാരന്‍ സുപ്രീം കോടതിയെ ബോധിപ്പിക്കുകയായിരുന്നു. നോട്ടീസ് സംബന്ധിച്ച് വിവരങ്ങള്‍ അറിയിച്ചെങ്കിലും കൈപ്പറ്റിയില്ലെന്നും ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പുതിയ നോട്ടീസ് അയക്കാന്‍ ഉത്തരവായത്.

 

---- facebook comment plugin here -----

Latest