National
ഷവോമിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി ഡിആര്‍ഐ
2017 ഏപ്രില്‍ ഒന്നിനും 2020 ജൂണ്‍ 30 നും ഇടയിലെ ചൈനീസ് കമ്പനിയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്.
ന്യൂഡല്‍ഹി| പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി 653 കോടി രൂപയുടെ നികുതി വെട്ടിച്ചതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് കണ്ടെത്തി. 2017 ഏപ്രില്‍ ഒന്നിനും 2020 ജൂണ്‍ 30 നും ഇടയിലെ ചൈനീസ് കമ്പനിയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കമ്പനി ഉത്പന്നങ്ങളുടെ വിലകുറച്ചു കാണിച്ച് നികുതി വെട്ടിപ്പ് നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് റവന്യൂ ഇന്റലിജന്‍സ് വിഭാഗം ഷവോമിക്കും ഇന്ത്യയിലെ അവരുടെ കരാര്‍ കമ്പനികള്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
ഷവോമിയുടെ ഇന്ത്യയിലെ ഓഫീസുകളിലും പ്ലാന്റുകളിലും റെയ്ഡ് നടത്തി റവന്യൂ ഇന്റലിജന്‍സ് സംഘം നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്കെതിരെ 653 കോടി രൂപയുടെ നികുതി വെട്ടിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഷവോമിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി നിര്‍ണായക രേഖകള്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിന്റെ റെയ്ഡ് കണ്ടെത്തിയിട്ടുണ്ട്.