Kerala
കൊടുവള്ളിയില്‍ ഡി ആര്‍ ഐ റെയ്ഡ്; ഏഴ് കിലോ സ്വര്‍ണം പിടിച്ചെടുത്തു, നാലുപേര്‍ അറസ്റ്റില്‍
സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് സ്വര്‍ണ വേട്ട.

കോഴിക്കോട് | കൊടുവള്ളിയില്‍ ഡി ആര്‍ ഐ സംഘം നടത്തിയ റെയ്ഡില്‍ ഏഴ് കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. ജ്വല്ലറി ഉടമ മുഹമ്മദ്, ജാഫര്‍, മലപ്പുറം സ്വദേശികളായ റഷീദ്, റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് സ്വര്‍ണ വേട്ട.
കള്ളക്കടത്തിലൂടെ എത്തുന്ന സ്വര്‍ണമാണ് ഇത്തരം കേന്ദ്രങ്ങളിലെത്തിച്ച് ഉരുക്കി വേര്‍തിരിക്കുന്നത്. വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണമാണ് ഇവിടെ എത്തുന്നതെന്നാണ് സൂചന.
പിടികൂടിയ സ്വര്‍ണത്തിന് 4.11 കോടി രൂപ വിലവരുമെന്ന് ഡി ആര്‍ ഐ അറിയിച്ചു. കൊച്ചിയില്‍ നിന്നുള്ള ഡി ആര്‍ ഐ സംഘമാണ് റെയ്ഡ് നടത്തിയത്.
---- facebook comment plugin here -----