Connect with us

National

പ്രതിസന്ധി തുടരുന്നു; തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ഡ്രില്ലിംഗ് വീണ്ടും നിര്‍ത്തി

തുരങ്കത്തിലെ അവശിഷ്ടങ്ങള്‍ക്കിടയിലുള്ള വലിയ ഭാഗങ്ങള്‍ ബ്ലേഡിന് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണിത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായുള്ള ഡ്രില്ലിംഗ് പ്രവൃത്തി വീണ്ടും നിര്‍ത്തിവച്ചു. തുരങ്കത്തിലെ അവശിഷ്ടങ്ങള്‍ക്കിടയിലുള്ള വലിയ ഭാഗങ്ങള്‍ ബ്ലേഡിന് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണിത്. അവശിഷ്ടങ്ങളില്‍ തട്ടി ബ്ലേഡിന് പൊട്ടല്‍ സംഭവിക്കുകയാണ്.

അമേരിക്കന്‍ നിര്‍മിത ഓഗര്‍ മെഷീന്‍ കേടായതിനെ തുടര്‍ന്ന് നേരത്തെ നിര്‍ത്തിവച്ചിരുന്ന ഡ്രില്ലിംഗ് 30 മണിക്കൂറിന്റെ ഇടവേളക്കു ശേഷം പുനരാരംഭിച്ചിരുന്നു. എന്നാല്‍, വീണ്ടും പ്രതിസന്ധി രൂപപ്പെടുകയും പ്രവൃത്തി നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു.

അതിസങ്കീര്‍ണ മേഖലകളിലൂടെയാണ് തുടര്‍ ഡ്രില്ലിംഗ് നടത്തേണ്ടത്.

 

 

Latest