Health
രാവിലെ അനാർ ജ്യൂസ് കുടിക്കൂ; ഗുണങ്ങൾ ഏറെ!
മാതളനാരങ്ങയിൽ വിറ്റാമിൻ സിയും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ജ്യൂസ് ആയി കഴിക്കുന്നത് ശരീരത്തിൽ ഒരുപാട് ഗുണങ്ങൾ ചെയ്യും.

മാതളനാരങ്ങ അല്ലെങ്കിൽ അനാർ നമ്മുടെ ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാക്കും എന്ന കാര്യം നമുക്കറിയാം.എന്നാൽ പ്രഭാതത്തിൽ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നതിന് എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് നോക്കാം.
ഭാരം നിയന്ത്രിക്കാൻ സഹായിക്കും
- മാതളനാരങ്ങയിൽ കലോറി കുറവാണ്.നാരുകൾ കൂടുതലാണ്. ഇത് വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ഇതിലൂടെ ഭാരം നിയന്ത്രിക്കാനും സഹായിക്കും.
വൈറ്റമിൻ സിയുടെ കലവറ
- മാതളനാരങ്ങയിൽ വിറ്റാമിൻ സിയും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ജ്യൂസ് ആയി കഴിക്കുന്നത് ശരീരത്തിൽ ഒരുപാട് ഗുണങ്ങൾ ചെയ്യും.
ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കും
- മാതളനാരങ്ങ ജ്യൂസ് ദഹന എൻസൈമുകളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും.
രക്തസമ്മർദ്ദം കുറയ്ക്കും
- മാതളനാരങ്ങ ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.ഇത് ഹൃദയ ആരോഗ്യവും മെച്ചപ്പെടുത്തും.
ശരീരത്തിലെ വീക്കം കുറയ്ക്കുകയും വേദന ഒഴിവാക്കുകയും ചെയ്യും
- മാതളനാരങ്ങ ജ്യൂസിലെ ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ വീക്കം കുറയ്ക്കുകയും വേദന ഒഴിവാക്കുകയും ചെയ്യും.
ഇതുകൂടാതെ ചർമ്മത്തിനും ധാരാളം ഗുണങ്ങൾ മാതളനാരങ്ങയിലൂടെ ലഭിക്കുന്നുണ്ട്.
---- facebook comment plugin here -----