Connect with us

Editors Pick

ദിവസവും കുമ്പളങ്ങ ജ്യൂസ് കുടിക്കൂ, നിങ്ങളുടെ ജീവിതം തിളങ്ങും

നിരവധി പോഷ​ക​ഗുണങ്ങൾ ഉള്ള കുമ്പളങ്ങ ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകമാണ്. കുമ്പളങ്ങയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഫൈബർ അഥവാ നാരുകൾ അടങ്ങിയ ഭക്ഷണം ദഹനം സാവധാനത്തിലാക്കും. ചെറിയ അളവിൽ കുമ്പളങ്ങ കഴിക്കുന്നതു ഏറെ നേരം വയർ നിറഞ്ഞതായ തോന്നൽ ഉണ്ടാക്കും.

Published

|

Last Updated

കുമ്പളങ്ങ ജ്യൂസ് കഴിക്കുന്നത് കൊണ്ട് വിവിധ ഗുണങ്ങൾ ഉണ്ടെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും. കുമ്പളങ്ങ മാത്രമല്ല ഇലക്കറികളും വെള്ളരിയും ഒക്കെ കഴിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ഉള്ള കാര്യങ്ങൾ ആണ്. എന്നാൽ ഇതിലൊക്കെ ഇരട്ടി ഗുണം നിങ്ങളുടെ ശരീരത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന പച്ചക്കറിയാണ് കുമ്പളങ്ങ എന്നതാണ് സത്യം. ഉയർന്ന ജലാംശമുള്ള പച്ചക്കറിയാണിത്. ശരീരഭാരം കുറയ്ക്കുന്നതു മുതൽ വലിയ വലിയ ആരോഗ്യ ഗുണങ്ങൾ അതിനുണ്ട്.

ശരീരഭാരം കുറയ്ക്കും

നിരവധി പോഷ​ക​ഗുണങ്ങൾ ഉള്ള കുമ്പളങ്ങ ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകമാണ്. കുമ്പളങ്ങയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഫൈബർ അഥവാ നാരുകൾ അടങ്ങിയ ഭക്ഷണം ദഹനം സാവധാനത്തിലാക്കും. ചെറിയ അളവിൽ കുമ്പളങ്ങ കഴിക്കുന്നതു ഏറെ നേരം വയർ നിറഞ്ഞതായ തോന്നൽ ഉണ്ടാക്കും.

കുമ്പളങ്ങയിൽ കലോറി വളരെ കുറവാണ്. 100 ഗ്രാം കുമ്പളങ്ങയിൽ 4 ഗ്രാം മാത്രമാണ് അന്നജം അടങ്ങിയിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ലോ കാർബ് ഡയറ്റുകൾ ഏറെ സഹായകമാണ്. വളരെ കുറഞ്ഞ അളവിൽ മാത്രമേ കൊഴുപ്പ് ഇതിൽ അടങ്ങിയിട്ടുള്ളൂ. ഇതും ശരീരഭാരം കൂടാതെ സഹായിക്കും.

കുമ്പളങ്ങയിലടങ്ങിയ പൊട്ടാസ്യം ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. ശരീരഭാരം കൂടാൻ ഒരു കാരണം ‘സ്‌ട്രെസ് ഈറ്റിങ്ങ്’ ആണ്. കുമ്പളങ്ങയിൽ സ്‌ട്രെസ് ഹോർമോണിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന റൈബോഫ്ലേവിൻ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡിന്റെ അളവും നിയന്ത്രിക്കുന്നു.

മാനസിക സമ്മർദ്ദം കുറയ്ക്കും

മാനസിക സമ്മർദ്ദം കുറയ്ക്കാനും കുമ്പളങ്ങയിലെ ഘടകങ്ങള്‍ സഹായിക്കും. കുമ്പളങ്ങയിൽ ധാരാളം ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് മാനസികസമ്മര്‍ദം കുറയ്ക്കുന്നതിന് സഹായിക്കും. ദിവസവും കുമ്പളങ്ങ നീര് കുടിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ കൂടി സന്തോഷത്തോടെ നിലനിർത്തുന്നു എന്നതാണ് സത്യം.

രോഗപ്രതിരോധശേഷി കൂട്ടുന്നു

കുമ്പളത്തില്‍ അടങ്ങിയ വിറ്റാമിന്‍ സി, ഫ്‌ളേവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍ എന്നിവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. കുമ്പളങ്ങയിൽ ധാരാളമായി ജലാംശം ഉള്ളതുകൊണ്ട് ഇത് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ ഇപ്പോഴും ഊർജ്ജത്തോടെ നിലനിർത്തും.

പ്രമേഹം കുറയ്ക്കും

കാർബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവയെല്ലാം കുമ്പളങ്ങയിൽ കുറഞ്ഞ അളവിൽ മാത്രമാണ് ഉള്ളത്. ടൈപ്പ് 2 ഡയബറ്റിസ് ഉള്ള രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കുമ്പളങ്ങ ജ്യൂസ് ഉത്തമമാണ്.

ഇത് കൂടാതെ വിട്ടുമാറാത്ത ചുമ, തുമ്മൽ, ജലദോഷം എന്നിവ അകറ്റാൻ ഏറ്റവും മികച്ച മാർഗമാണ് കുമ്പളങ്ങ. മൂത്രത്തിലെ അണുബാധ മാറാൻ കുമ്പളങ്ങ ജ്യൂസിൽ അൽപം ഇഞ്ചി ചേർത്ത് കഴിക്കുന്നത് ​ഗുണം ചെയ്യും.

---- facebook comment plugin here -----

Latest