Connect with us

Pathanamthitta

ഒരുമിച്ചിരുന്ന് മദ്യപാനം; തര്‍ക്കത്തെതുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തി: 36കാരന്‍ പിടിയില്‍

ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം.

Published

|

Last Updated

പത്തനംതിട്ട| ഒരുമിച്ചിരുന്ന് മദ്യപിച്ച സുഹൃത്തുക്കളില്‍ ഒരാള്‍ കൊലപ്പെട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൂടല്‍ കലഞ്ഞൂര്‍ കഞ്ചോട് അലിയാത്ത് വീട്ടില്‍ മനു(36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കലഞ്ഞൂര്‍ ഒന്നാംകുറ്റി കൊച്ചുപുത്തന്‍ വീട്ടില്‍ ശിവപ്രസാദ് (36) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം.സുഹൃത്തുക്കളായ ഇരുവരും വെള്ളിയാഴ്ച രാത്രി തുടങ്ങിയ മദ്യപാനം ഒടുവില്‍ വാക്കുതര്‍ക്കത്തിലും അടിപിടിയിലും കലാശിക്കുകയായിരുന്നു. മനു ഹിറ്റാച്ചി ഡ്രൈവറാണ്. പരുക്കേറ്റ ഇയാളെ പ്രതി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം സ്ഥലത്തുനിന്നും കടന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം കോന്നി ഡി വൈ എസ് പി റ്റി രാജപ്പന്റെ നേതൃത്വത്തില്‍ കുമ്പഴയില്‍ നിന്നും ശിവപ്രസാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയുടെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ ഇവിടുത്തെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ വീട്ടിലിരുന്നായിരുന്നു ഇരുവരും മദ്യപിച്ചത്. സംഭവശേഷം ഇയാള്‍ തന്നെ സ്ഥലത്തെ പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് വരുത്തി മനുവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും, കൂടല്‍ സ്റ്റേഷനിലെ എസ് ഐമാരായ ആര്‍ അനില്‍ കുമാര്‍, ബിജുമോന്‍ , എസ് സി പി ഓമാരായ അജികര്‍മ്മ, പ്രശാന്ത് , രാജേഷ് , അനില്‍കുമാര്‍ , സി പി ഓ വിജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Latest