Connect with us

Kerala

കുടിവെള്ള പ്രതിസന്ധി; തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അതേ സമയം ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടതായും അല്‍പ സമയത്തിനകം പമ്പിംഗ് ആരംഭിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  കുടിവെള്ള വിതരണം തടസപ്പെട്ട സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

പൈപ്പുകളുടെ അലൈന്‍മെന്റില്‍ തെറ്റ് സംഭവിച്ചതോടെ വാല്‍വ് ഘടിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. അതേ സമയം ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടതായും അല്‍പ സമയത്തിനകം പമ്പിംഗ് ആരംഭിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്

കുടിവെള്ളം മുടങ്ങിയിട്ട് ഇന്ന് നാലാം ദിനമാണ്. ഇന്ന് ഉച്ചയോടെ കുടിവെള്ള വിതരണം പൂര്‍വ്വസ്ഥിതിയിലാകുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഭാഗികമായി തുടങ്ങിയ പമ്പിങ് പിന്നീട് നിര്‍ത്തിവെച്ചു. വാല്‍വില്‍ ലീക്ക് കണ്ടതിനെ തുടര്‍ന്നാണ് പമ്പിങ് നിര്‍ത്തിയത്.

 

---- facebook comment plugin here -----

Latest