Connect with us

Kerala

കുടിവെള്ള പ്രശ്‌നം: തൃശൂര്‍ മേയര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

മേയറുടെ വാഹനം പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ഇടയിലേക്ക് വന്നെന്നും പലര്‍ക്കും പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

Published

|

Last Updated

തൃശൂര്‍ | ചെളി നിറഞ്ഞ കുടിവെള്ളം വിതരണം ചെയ്യുന്നതിനെതിരെ തൃശൂര്‍ കോര്‍പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം. മേയര്‍ക്കെതിരെയായിരുന്നു പ്രതിഷേധം. മേയറുടെ വാഹനം പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ഇടയിലേക്ക് വന്നെന്നും പലര്‍ക്കും പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാതെ വേഗം പുറത്തുപോകാനുള്ള മേയര്‍ തുനിഞ്ഞപ്പോള്‍ പ്രതിപക്ഷം തടയുകയായിരുന്നു. വാഹനം തടഞ്ഞപ്പോള്‍ ഡ്രൈവര്‍ മുന്നോട്ടെടുക്കുകയായിരുന്നു. വലിയ അത്യാപത്ത് ഉണ്ടാകേണ്ടതായിരുന്നെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മേയറുടെ ചേംബറില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു.