Connect with us

Saudi Arabia

മസ്ജിദുന്നബവിയിലെ കുടിവെള്ള വിതരണം: പ്രതിദിനം ശേഖരിക്കുന്നത് 60 സാമ്പിളുകൾ

തീർഥാടകരുടെ വരവ് വർധിച്ചതോടെ മികച്ച സൗകര്യങ്ങളാണ് മസ്‌ജിദുന്നബവിയിൽ ക്രമീകരിച്ചിരിക്കുന്നത്.

Published

|

Last Updated

മദീന | ആരോഗ്യ സുരക്ഷയുടെ ഭാഗമായി പ്രവാചക നഗരിയായ മസ്ജിദുന്നബവിയിൽ തീർഥാടകർക്കായി നൽകിവരുന്ന കുടിവെള്ള വിതരണത്തിന്റെ 60 സാമ്പിളുകൾ പ്രതിദിനം ശേഖരിച്ചുവരുന്നതായി ഇരുഹറം കാര്യാലയ ജനറൽ പ്രസിഡൻസിയുടെ ലബോറട്ടറി വകുപ്പ് അറിയിച്ചു.

തീർഥാടകരുടെ വരവ് വർധിച്ചതോടെ മികച്ച സൗകര്യങ്ങളാണ് മസ്‌ജിദുന്നബവിയിൽ ക്രമീകരിച്ചിരിക്കുന്നത്. സൂക്ഷ്മാണുക്കളിൽ നിന്നും അണുക്കളിൽ നിന്നും മികച്ച സുരക്ഷിതത്വം നൽകുന്നതിനായി ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ലബോറട്ടറികൾ പ്രവർത്തിക്കുന്നതെന്നും ഹറം കാര്യാലയം അറിയിച്ചു.

Latest