National
വാഹനങ്ങള്‍ കഴുകാനും പൂന്തോട്ടം നനക്കാനും കുടിവെള്ളം ഉപയോഗിച്ചു; ബെംഗളുരുവില്‍ 22 കുടുംബങ്ങള്‍ക്ക് പിഴ ചുമത്തി
ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് ഓരോ തവണയും 500 രൂപ അധിക പിഴ ചുമത്താന്‍ ബോര്‍ഡ് തീരുമാനിച്ചു.

ബെംഗളൂരു | കടുത്ത കുടിവെള്ള ക്ഷാമത്തിനിടെ വാഹനങ്ങള്‍ കഴുകുന്നതിനും പൂന്തോട്ടം നനക്കാനും കുടിവെള്ളം ഉപയോഗിച്ചതിന് 22 കുടുംബങ്ങള്‍ക്ക് പിഴ ചുമത്തി.കര്‍ണാടക വാട്ടര്‍ സപ്ലൈ ആന്റ് സ്വീവറേജ് ബോര്‍ഡ് ആണ് ബെംഗളുരുവലെ കുടുംബങ്ങള്‍ക്ക് പിഴ ചുമത്തിയത്.
കര്‍ണാടകയില്‍ ജലക്ഷാമം രൂക്ഷമായിരിക്കെ ജലവിതരണ ബോര്‍ഡിന്റെ ഉത്തരവ് ലംഘിച്ചതിന് ഓരോ കുടുംബവും 5,000 രൂപ വീതം പിഴ ചുമത്തിയത്. പ്രതിസന്ധി കണക്കിലെടുത്ത് വാഹനങ്ങള്‍ കഴുകരുതെന്നും വിനോദ ആവശ്യങ്ങള്‍ക്കും ജലം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും താമസക്കാരോട് അഭ്യര്‍ഥിച്ചിരുന്നു.ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് ഓരോ തവണയും 500 രൂപ അധിക പിഴ ചുമത്താന്‍ ബോര്‍ഡ് തീരുമാനിച്ചു.
ഹോളി ആഘോഷവേളയില്‍, പൂള്‍ പാര്‍ട്ടികള്‍ക്കും മഴയത്തുള്ള നൃത്തങ്ങള്‍ക്കും കാവേരിയും കുഴല്‍ക്കിണറും ഉപയോഗിക്കരുതെന്ന് ബിഡബ്ല്യുഎസ്എസ്ബി നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കടുത്ത ജലക്ഷാമത്തെത്തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ ഇരുന്നാണ് ബംഗളൂരുവില്‍ ജോലി ചെയ്യുന്നത്. ഡിസ്പോസിബിള്‍ പാത്രങ്ങളിലാണ് ഭക്ഷണം കഴിക്കുന്നത്. കര്‍ണാടകയില്‍ പ്രതിദിനം 500 ദശലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ ക്ഷാമം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.