Connect with us

First Gear

സുരക്ഷിതമായി ഓടിക്കാം; ടാറ്റ കർവിനും 5 സ്റ്റാർ സേഫ്‌റ്റി അംഗീകാരം

പുറത്തിറങ്ങിയതുമുതൽ വാഹനത്തിന്‌ വൻ സ്വീകാര്യത ലഭിച്ചിരുന്നെങ്കിലും പലരും ബിഎൻസിഎപി റേറ്റിങ്ങിനായി കാത്തിരിക്കുകയായിരുന്നു.

Published

|

Last Updated

സുരക്ഷയിൽ വിട്ടുവീഴ്‌ചയില്ലാത്തതാണ്‌ ടാറ്റ വാഹനങ്ങളുടെ പ്രധാന സവിശേഷത. ഏതൊരു മോഡലിലും സുരക്ഷ ഹൈലൈറ്റ്‌ ചെയ്‌താണ്‌ ടാറ്റ വാഹനങ്ങൾ നിരത്തിലിറക്കുന്നത്‌. സ്വന്തമായി സ്‌റ്റീൽ ഉൽപ്പാദിപ്പിക്കുന്നതിൻ്റെ അഹങ്കാരമെന്നൊക്കെ സൈബർ ലോകം ഇതിനെ ട്രോളാറുമുണ്ട്‌. അത്രയും മിനിമം ഗ്യാരണ്ടി ടാറ്റ നൽകുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ കൂപ്പെ എസ്‌യുവിയായ കർവിനും (Tata Curvv) പൂർണ സുരക്ഷ ഉറപ്പാക്കിയിരിക്കുകയാണ്‌ ടാറ്റ.

ബിഎൻസിഎപി (BNCAP) ക്രാഷ്‌ ടെസ്റ്റിൽ 5 സ്റ്റാർ നേടിയാണ്‌ ടാറ്റ കർവിന്‌ സുരക്ഷ ഉറപ്പാക്കിയത്.
പുറത്തിറങ്ങിയതുമുതൽ വാഹനത്തിന്‌ വൻ സ്വീകാര്യത ലഭിച്ചിരുന്നെങ്കിലും പലരും ബിഎൻസിഎപി റേറ്റിങ്ങിനായി കാത്തിരിക്കുകയായിരുന്നു.

ടെസ്റ്റിൽ കർവിൻ്റെ ഐസിഇ മോഡലുകൾ യാത്രക്കാരുടെ സംരക്ഷണത്തിൽ 32-ൽ 29.5 പോയിൻ്റും കുട്ടികളുടെ സുരക്ഷയിൽ 49ൽ 43.66 പോയിൻ്റുകളും നേടി. ഡീസൽ വേരിയൻ്റായ അകംപ്ലിഷ്ഡ്+ ട്രിം മോഡലാണ്‌ പരീക്ഷണത്തിനായി ഉപയോഗിച്ചത്‌.

കർവിൻ്റെ ഐസിഇ വേരിയൻ്റുകളിൽ 6 എയർബാഗുകൾ, EBD ഉള്ള ABS, പൊളിക്കാവുന്ന സ്റ്റിയറിംഗ് കോളം, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്‌.

1,983 കിലോഗ്രാം ഭാരമുള്ള വലിയ 55 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ചാണ് കർവ്‌ ഇവി പരീക്ഷിച്ചത്. ഇലക്‌ട്രിഫൈഡ് അവതാർ വേരിയൻ്റ്‌ 32ൽ 30.81 പോയിൻ്റ് നേടി. കുട്ടികളുടെ സുരക്ഷയിൽ 49 പോയിൻ്റിൽ 44.83 പോയിൻ്റും കരസ്ഥമാക്കി.

Latest