Connect with us

Eranakulam

ലോറിക്കുള്ളില്‍ ഡ്രൈവറുടെ മൃതദേഹം; മരണ കാരണം ഹൃദയാഘാതമെന്ന് നിഗമനം

തമിഴ്‌നാട് സ്വദേശി ശക്തിവേലാണ് (48) മരിച്ചത്.

Published

|

Last Updated

കൊച്ചി | ആലുവയില്‍ ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍. ആലുവ ദേശീയപാതയില്‍ തോട്ടക്കാട്ടുകരയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശി ശക്തിവേലാണ് (48) മരിച്ചത്.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Latest