Kerala
വടക്കഞ്ചേരി അപകടത്തിനിടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധ; ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്കി
ടൂറിസ്റ്റ് ബസ് ഇടതുവശത്തുകൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.
വടക്കഞ്ചേരി | വടക്കഞ്ചേരി അപകടത്തിനിടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഗതാഗത വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. ടൂറിസ്റ്റ് ബസ് ഇടതുവശത്തുകൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രൈവര്‍ വീണ്ടും വാഹനമോടിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ബസ് ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ജോമോനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. ബസിന്റെ പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് അറിയിച്ചു.
---- facebook comment plugin here -----