Kerala
ഡ്രൈവര്‍ ഉറങ്ങിപ്പോയി: പിക്കപ്പ് വാന്‍ പാഞ്ഞുകയറി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
മാവേലിക്കര കോട്ടയ്ക്കകം ഗണേഷ് മന്ദിരത്തില്‍ അനന്തകൃഷ്ണന്റെ മകന്‍ അഖില്‍ കൃഷ്ണന്‍ (32) ആണ് മരിച്ചത്.
പത്തനംതിട്ട | പിക്കപ്പ് വാനിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന ഭാര്യയ്ക്കും കുഞ്ഞിനും പരുക്കേറ്റു. മാവേലിക്കര കോട്ടയ്ക്കകം ഗണേഷ് മന്ദിരത്തില്‍ അനന്തകൃഷ്ണന്റെ മകന്‍ അഖില്‍ കൃഷ്ണന്‍ (32) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ കൈപ്പട്ടൂര്‍ പന്തളം റോഡില്‍ നരിയാപുരം ഓര്‍ത്തഡോക്സ് ചര്‍ച്ചിന് സമീപമായിരുന്നു അപകടം. അഖിലും കുടുംബവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചു കയറി. സ്‌കൂട്ടര്‍ അടുത്ത ടെലിഫോണ്‍ പോസ്റ്റിലേക്ക് ചേര്‍ത്ത് അമര്‍ത്തിയ നിലയിലായിരുന്നു. സംഭവ സ്ഥലത്ത് തന്നെ അഖില്‍ മരിച്ചു.
ഭാര്യ ഐശ്വര്യയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കുഞ്ഞിന് സാരമായ പരുക്കാണുള്ളത്. പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായി പറയുന്നത്. ഭാര്യ ഐശ്വര്യ മോഹന്റെ വള്ളിക്കോടുള്ള വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍.