Connect with us

Kerala

കൊച്ചി കണ്ണാടിക്കാട് ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കാറില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

എസിയില്‍ നിന്ന് വിഷപ്പുക ചോര്‍ന്നത് മൂലമാണോ അതോ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണോ മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

Published

|

Last Updated

കൊച്ചി | കണ്ണാടിക്കാട് ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കാറില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വദേശി ജോഷി വികെ ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് ഒരു യാത്രികനുമായി ജോഷി ഹോട്ടലില്‍ എത്തുന്നത്.തുടര്‍ന്ന് ഇയാള്‍ വാഹനത്തില്‍ തന്നെ തങ്ങുകയായിരുന്നു.

എസിയില്‍ നിന്ന് വിഷപ്പുക ചോര്‍ന്നത് മൂലമാണോ അതോ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണോ മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.