Kerala
ഡ്രൈവര്‍ ഓട്ടോക്കുള്ളില്‍ മരിച്ച നിലയില്‍
ഉച്ചക്ക് പാര്‍ക്ക് ചെയ്തിരുന്ന വാഹനം രാത്രി വൈകിയും എടുക്കാത്തതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ ഓട്ടോയ്ക്ക് ഉള്ളില്‍ ഒരാള്‍ ചരിഞ്ഞു കിടക്കുന്നതു കണ്ടു

കാട്ടാക്കട | റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയ്ക്കുള്ളില്‍ ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തി. അരുവിക്കര ശ്രീക്കുട്ടി സൗണ്ട്‌സ് നടത്തുന്ന നസീര്‍ (48) ആണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച രാത്രി എട്ടിനാണ് പൂവച്ചല്‍ ഉണ്ടപ്പാറ പുളിമൂട് ജംഗ്ഷനില്‍ ഓട്ടോ ഡ്രൈവറെ വാഹനത്തില്‍ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിത്.
ഉച്ചക്ക് പാര്‍ക്ക് ചെയ്തിരുന്ന വാഹനം രാത്രി വൈകിയും എടുക്കാത്തതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ ഓട്ടോയ്ക്ക് ഉള്ളില്‍ ഒരാള്‍ ചരിഞ്ഞു കിടക്കുന്നതു കണ്ടു.തുടര്‍ന്ന് നാട്ടുകാര്‍ കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.