Connect with us

siddique kappan case

സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ ഡ്രൈവര്‍ മുഹമ്മദ് ആലമിന് ജാമ്യം

അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി| ഹഥ്‌റാസ് യാത്രക്കിടെ മാധ്യമപ്രവര്‍ത്തന്‍ സദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ വാഹന ഡ്രൈവര്‍ മുഹമ്മദ് ആലമിന് ജാമ്യം. അലഹബാദ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട ആദ്യ ജാമ്യമാണ് മുഹമ്മദ് ആലമിന്റേത്. നേരത്തെ മഥുര കോടതിയും സെഷന്‍സ് കോടതിയും ആലമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

ഹഥ്‌റാസില്‍ പീഡിനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ക്യാമ്പസ്‌ ഫ്രണ്ട് പ്രവര്‍ത്തകരും സദ്ദീഖ് കാപ്പനും പോയിരുന്ന വാഹനമോടിച്ചിരുന്നത് മുഹമ്മദ് ആലമായിരുന്നു. ആലമിന് ജാമ്യം ലഭിച്ചുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സൈഫാന്‍ സ്ഥിരീകരിച്ചു.