National
ഉത്തര്‍പ്രദേശില്‍ പശുക്കളെ കടത്തുന്നതിനിടെ ഡ്രൈവറെ വെടിവെച്ചുകൊന്നു
വഴിയില്‍ ചില അജ്ഞാതര്‍ ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ലക്‌നോ| ഇന്ന് പുലര്‍ച്ചെ പശുക്കളെ കടത്തുന്നതിനിടെ ലക്‌നോവിലെ മോഹന്‍ നഗര്‍ പ്രദേശത്തെ കലുങ്കിന് സമീപം ട്രക്ക് ഡ്രൈവര്‍ക്ക് വെടിയേറ്റു. പ്രേം സിങ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്.
ഡ്രൈവര്‍ പ്രേം സിംഗും, ട്രക്ക് ഉടമ സഞ്ജീവ് സിംഗും പശുക്കളെ ഒരു ഡിസിഎം ട്രക്കില്‍ കൊണ്ടുപോകുകയായിരുന്നു. വഴിയില്‍ ചില അജ്ഞാതര്‍ ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വിവരമറിഞ്ഞ് പാരാ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
---- facebook comment plugin here -----