Connect with us

Uae

അബൂദബി എയര്‍പോര്‍ട്ടിലേക്കും മറ്റും ഡ്രൈവറില്ലാ യൂബര്‍

സാദിയാത്ത് ദ്വീപ്, യാസ് ദ്വീപ്, സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള റൂട്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തുടക്കത്തില്‍ ഈ സേവനം ലഭ്യമാകും.

Published

|

Last Updated

അബൂദബി| നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോള്‍ ഡ്രൈവറില്ലാ സവാരി നടത്താനാവും. സാദിയാത്ത് ദ്വീപ്, യാസ് ദ്വീപ്, സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള റൂട്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തുടക്കത്തില്‍ ഈ സേവനം ലഭ്യമാകും. ഭാവിയില്‍ അബൂദബിയിലെ മറ്റ് പ്രദേശങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്‌പെഷ്യല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്‍ സ്വയംഭരണ മൊബിലിറ്റി സേവനം ആരംഭിക്കുന്ന ചടങ്ങിന് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു. ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററിന്റെ (അബൂദബി മൊബിലിറ്റി) പിന്തുണയോടെ യുബര്‍ പ്ലാറ്റ്‌ഫോമില്‍ വിറൈഡ് ഫ്ലീറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് തവാസുല്‍ ട്രാന്‍സ്‌പോര്‍ട്ടിനാണ് ഉത്തരവാദിത്തം.

ഗതാഗതം മെച്ചപ്പെടുത്തുന്നതിനും അത്യാധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിനുമുള്ള ശ്രമങ്ങളിലെ സുപ്രധാന ചുവടുവെപ്പാണ് ഈ സംരംഭമെന്നും പുതിയ ഗതാഗത സേവനം യാത്രക്കാര്‍ക്ക് സവിശേഷവും സുരക്ഷിതവുമായ അനുഭവം പ്രദാനം ചെയ്യുമെന്നും ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ ഗഫ്്‌ലി പറഞ്ഞു. 2025-ല്‍ ഡ്രൈവറില്ലാ സേവനങ്ങളുടെ സമ്പൂര്‍ണ സമാരംഭത്തിന് തുടക്കമിടുന്നതാണിത്. യൂബര്‍ ആപ്പ് ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷന്റെ വി റൈഡ് വിഭാഗം വഴി സേവനം തിരഞ്ഞെടുക്കാം.

 

 

Latest