Connect with us

Ongoing News

ആര്‍ ടി എ ആപ്പ് വഴി ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും പുതുക്കാം

ഗതാഗതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോം ആപ്പ് നല്‍കുന്നുവെന്ന് ആര്‍ ടി എ അഭിപ്രായപ്പെട്ടു.

Published

|

Last Updated

ദുബൈ|ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും മൊബൈല്‍ ഫോണുകള്‍ വഴി പുതുക്കാന്‍ കഴിയുമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു. മെയ് മാസത്തില്‍ ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു.സാംസങ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ വാഹന രജിസ്‌ട്രേഷനും ഡ്രൈവിംഗ് ലൈസന്‍സ് വിവരങ്ങളും വാലറ്റിലേക്ക് നേരിട്ട് ചേര്‍ക്കാനാവും.

ഗതാഗതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോം ആപ്പ് നല്‍കുന്നുവെന്ന് ആര്‍ ടി എ അഭിപ്രായപ്പെട്ടു. സുരക്ഷക്ക് മുന്‍ഗണന നല്‍കുന്നതിനും ഉപഭോക്തൃ ഡാറ്റയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും ശക്തമായ മിലിട്ടറി ഗ്രേഡ് നോക്സ് സുരക്ഷാ സ്യൂട്ടിന്റെ ഉറപ്പോടെയാണ് ഈ സംയോജനം നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

 

 

Latest