Connect with us

Uae

ഷാര്‍ജയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നടപടിക്രമങ്ങള്‍ ലളിതമാക്കി

മറ്റ് എമിറേറ്റുകളില്‍ വിസയുള്ളവര്‍ക്കും ലൈസന്‍സ് നേടാം.

Published

|

Last Updated

ഷാര്‍ജ | എമിറേറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമാക്കി ഷാര്‍ജ പോലീസ്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ സംരംഭം ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷാ പ്രക്രിയ ലളിതമാക്കിയതായി പോലീസിലെ വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവേഴ്‌സ് ലൈസന്‍സിംഗ് വിഭാഗം മേധാവി കേണല്‍ റാശിദ് അഹ്മദ് അല്‍ ഫര്‍ദാന്‍ പറഞ്ഞു.

ഫയല്‍ തുറക്കല്‍, ലൈസന്‍സ് പുതുക്കല്‍, നഷ്ടപ്പെട്ടതോ കേടായതോ ആയ ലൈസന്‍സുകള്‍ക്ക് പകരം വെക്കല്‍ എന്നിവ കൈകാര്യം ചെയ്യുന്ന പെര്‍മിറ്റ് ബ്രാഞ്ച് പ്രവര്‍ത്തനം കൂടുതല്‍ എളുപ്പമായിട്ടുണ്ട്. ലൈസന്‍സ് എടുക്കുന്നതില്‍ രണ്ടാമത്തെ പ്രവര്‍ത്തനമായ പരിശീലനത്തിന് 25 ഡ്രൈവിംഗ് സ്‌കൂളുകളുമായി ഏകോപിപ്പിക്കുകയും മൂന്നാമതായി ടെസ്റ്റുകള്‍ കാര്യക്ഷമമാക്കുകയും ചെയ്തു.

ഉപഭോക്തൃ സംതൃപ്തിക്കും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്നതിന്നായി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവേഴ്‌സ് ലൈസന്‍സിംഗ് വിഭാഗം സ്മാര്‍ട്ട് ചാനലുകള്‍ ഉപയോഗിക്കുന്നു. ഈ ചാനലുകളിലൂടെ ഉപഭോക്താക്കള്‍ ഒരു ഫയല്‍ തുറക്കണം. സാങ്കേതികവിദ്യ പരിചിതമല്ലാത്ത അപേക്ഷകരെ സഹായിക്കുന്നതിന്, പരമ്പരാഗത പ്ലാറ്റ്‌ഫോമുകള്‍ ലഭ്യമാണ്.

2021 മുതല്‍ 2023 ആദ്യ പകുതി വരെ ഷാര്‍ജയില്‍ 58,952 ട്രാഫിക് ഫയലുകള്‍ തുറന്നു. ദ്രുതഗതിയിലുള്ള നഗരവികസനം ഈ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കി.

മൂന്ന് ഘട്ടങ്ങള്‍
ഡ്രൈവിംഗ് ലൈസന്‍സിനായുള്ള പരിശീലന പ്രക്രിയയില്‍ മൂന്ന് ഘട്ടങ്ങളുണ്ട്. സൈദ്ധാന്തിക വിദ്യാഭ്യാസം (ഏഴ് പാഠങ്ങള്‍), പ്രായോഗിക പരിശീലനം (40 ക്ലാസുകള്‍), കൂടാതെ മൂല്യനിര്‍ണയം എന്നിവയാണത്.

 

Latest