Connect with us

Kerala

പോലീസ് എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ മാത്രം ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യരുത്; ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍

എംവിഡി കേസ് അന്വേഷിച്ച ശേഷം മാത്രമേ ഇതുസംബന്ധിച്ച് നടപടിയെടുക്കാവൂ എന്ന് എ.ഡി.ജി.പി.എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി.

Published

|

Last Updated

തിരുവനന്തപുരം|വാഹനാപകടങ്ങളില്‍ പോലീസ് തയ്യാറാക്കുന്ന എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ മാത്രം ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യരുതെന്ന് ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍. എംവിഡി കേസ് അന്വേഷിച്ച ശേഷം മാത്രമേ ഇതുസംബന്ധിച്ച് നടപടിയെടുക്കാവൂ എന്ന് എ.ഡി.ജി.പി.എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് എ.ഡി.ജി.പി. വ്യക്തമാക്കി.

ഇതുകൂടാതെ മറ്റു ചിലമാറ്റങ്ങളും സര്‍ക്കുലറില്‍  വരുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനത്തിലെ ട്രിപ്പിള്‍ റൈഡിന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അപകടകരമായി വാഹനമോടിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകല്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് മൂന്നു തവണ പിടിച്ചാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാഹനാപകടങ്ങളില്‍ പോലീസ് തയ്യാറാക്കുന്ന എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് എംവിഡി നടപടിയെടുത്തിരുന്നത്. ഇനി മുതല്‍ എംവിഡി ഉദ്യോഗസ്ഥര്‍ പ്രത്യേകം അന്വേഷിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യേണ്ടത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മുതല്‍ താഴെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍.

 

 

 

Latest