Connect with us

Kuwait

കുവൈത്ത് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൂഷ്മ പരിശോധനക്ക് വിധേയമാക്കുന്നു

നിലവിലെ ഗതാഗതക്കുരുക്ക് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൂഷ്മ പരിശോധനക്ക് വിധേയമാക്കുന്നു. അനധികൃതമായി സമ്പാദിച്ച പ്രവാസികളുടെ 538.382 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കുന്നതായി 2019 മെയ് മാസത്തില്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. മൂന്നു വര്‍ഷത്തിന് ശേഷം ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദേശ പ്രകാരം മുന്‍ വര്‍ഷങ്ങളില്‍ പ്രവാസികള്‍ക്കായി ലഭിച്ച എല്ലാ ഡ്രൈവിംഗ് ലൈസന്‍സുകളും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. നിലവിലെ ഗതാഗതക്കുരുക്ക് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

പ്രവാസികളുടെ ഒരുലക്ഷത്തോളം വരുന്ന ഡ്രൈവിംഗ് ലൈസന്‍സുകളാണ് സൂഷ്മപരിശോധനക്ക് വിധേയമാക്കുക. മന്ത്രാലയത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഡ്രൈവിംഗ് ലൈസന്‍സ് നേടിയതായി കണ്ടെത്തിയാല്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡാറ്റാബേസില്‍ നിന്ന് അവരുടെ ലൈസന്‍സ് ശാശ്വതമായി റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

 

Latest