Kerala
ഡ്രൈവിങ് ടെസ്റ്റ് കര്‍ശനമാക്കും: മന്ത്രി ഗണേഷ് കുമാര്‍
ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ കാമറ സ്ഥാപിക്കും.
തിരുവനന്തപുരം | ഡ്രൈവിങ് ടെസ്റ്റ് കര്‍ശനമാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ലൈസന്‍സുകളുടെ എണ്ണം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിക്ക് ഒരുങ്ങുന്നത്. ഈ ആഴ്ച മുതല്‍ തന്നെ ഇത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
എച്ച് എടുത്ത് കാണിച്ചതുകൊണ്ട് കാര്യമില്ല. പാര്‍ക്കിങ്, കയറ്റത്തില്‍ നിര്‍ത്തി ഇറക്കുന്നത് എല്ലാം ചെയ്തു കാണിച്ചാല്‍ മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ. ദിവസം 500 ലൈസന്‍സ് കൊടുത്ത് ഗിന്നസ് ബുക്കില്‍ കയറാന്‍ ആഗ്രഹമില്ലെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ഡ്രൈവിങ് ടെസ്റ്റിനിടെ മോശമായി പെരുമാറുന്നുവെന്ന പരാതിയുണ്ട്. ഇത് ഒഴിവാക്കാന്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ കാമറ സ്ഥാപിക്കും.
ലൈസന്‍സ് എടുത്തിട്ടും വണ്ടിയോടിക്കാനറിയാത്ത നിരവധി പേരുണ്ട്. ലൈസന്‍സ് ടെസ്റ്റ് എളുപ്പത്തല്‍ പാസാവുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.