Connect with us

Kerala

മദ്യപിച്ചും മറ്റും വാഹനമോടിക്കല്‍; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ച് എം വി ഡി

നാല് ജില്ലകളിലായി 1,831 സ്‌കൂള്‍ വാഹനങ്ങളും 2248 സ്വകാര്യ വാഹനങ്ങളുമാണ് പരിശോധിച്ചത്.

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് നാല് ജില്ലകളിലായി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. മദ്യപിച്ചും മറ്റും വാഹനമോടിച്ചവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

എറണാകുളം റേഞ്ചില്‍ മദ്യപിച്ചു സ്‌കൂള്‍ ബസോടിച്ച 18 ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്തു. ഇവരില്‍ നിന്ന് 10,000 രൂപ വീതം പിഴയായി ഈടാക്കുമെന്ന് എം വി ഡി വ്യക്തമാക്കി.

നാല് ജില്ലകളിലായി 1,831 സ്‌കൂള്‍ വാഹനങ്ങളും 2248 സ്വകാര്യ വാഹനങ്ങളുമാണ് എം വി ഡി പരിശോധിച്ചത്. ഇടുക്കിയിലാണ് കൂടുതല്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്തത്.

Latest