Connect with us

Uae

കുട്ടിയെ മടിയിലിരുത്തി ഡ്രൈവിംഗ്, കാമറയിൽ കുടുങ്ങി; വാഹനം പിടികൂടി

ഫെഡറൽ ട്രാഫിക് നിയമമനുസരിച്ച്, പത്ത് വയസ്സിനും ഉയരം 145 സെ. മീറ്ററിലും താഴെ ഉള്ള കുട്ടികൾ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

Published

|

Last Updated

ദുബൈ| കുട്ടിയെ മടിയിലിരുത്തിക്കൊണ്ട് ഒരാൾ വാഹനമോടിക്കുന്നത് ദുബൈ പോലീസിന്റെ സ്മാർട്ട് ഡിറ്റക്ഷൻ സിസ്റ്റം കണ്ടെത്തി. കാർ പോലീസ് പിടിച്ചെടുത്തു. ഫെഡറൽ ട്രാഫിക് നിയമമനുസരിച്ച്, പത്ത് വയസ്സിനും ഉയരം 145 സെ. മീറ്ററിലും താഴെ ഉള്ള കുട്ടികൾ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത് കുട്ടിയുടെ സുരക്ഷ അപകടത്തിലാക്കുക മാത്രമല്ല, നിയമപരമായ പ്രത്യാഘാതങ്ങൾക്കും ഇത് കാരണമാകുന്നു.
അത്തരം അശ്രദ്ധമായ പെരുമാറ്റം അപകടമുണ്ടായാൽ ഗുരുതരമായ പരുക്കുകൾക്കുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്നും അധികാരികൾ വ്യക്തമാക്കി. വാഹനമോടിക്കുന്നവരുടെയോ മറ്റുള്ളവരുടെയോ ജീവന് അപകടമുണ്ടാക്കുന്ന രീതിയിലുള്ള ഡ്രൈവിംഗിന് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷ വിധിച്ചേക്കും.
പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയതുമായി ബന്ധപ്പെട്ട് യു എ ഇയിൽ 3,802 ലംഘനങ്ങൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Latest