Connect with us

National

ജമ്മു കശ്മീരില്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍; ബിഎസ്എഫ് വെടിവെച്ചു

അതിര്‍ത്തിയില്‍ നിരന്തരം ഡ്രോണ്‍ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ജമ്മു കശ്മീരില്‍ അന്തരാഷ്ട്ര അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടതായി റിപ്പോര്‍ട്ട്. ബിഎസ്എഫ് ഡ്രോണിന് നേരെ വെടിവച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. അതിര്‍ത്തിയില്‍ നിരന്തരം ഡ്രോണ്‍ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

ഡ്രോണ്‍ കണ്ടയുടനെ താഴെ വീഴ്ത്താന്‍ ബിഎസ്എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തെങ്കിലും അപ്പോള്‍ തന്നെ ഡ്രോണ്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് പാക്കിസ്ഥാന്‍ ഭാഗത്തേക്ക് പറന്നുപോയി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഡ്രോണ്‍ കണ്ടത്. ജൂണ്‍മാസം ജമ്മുവിലെ എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ ആക്രമണം ഉണ്ടായതിന് ശേഷം ജമ്മു കശ്മീരില്‍ ഡ്രോണ്‍ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്.