International
സിറിയയിലെ എസ് ഡി എഫ് പരിശീലന കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാഖിലെ സായുധ സംഘങ്ങളുടെ ഗ്രൂപ്പ് ഏറ്റെടുത്തു
ഫയൽ ചിത്രം
സിറിയ | സിറിയയിലെ എസ് ഡി എഫ് പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. യു എസ് പിന്തുണയുള്ള കുര്‍ദിഷ് സായുധസംഘത്തിലെ ആറുപേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ സിറിയയിലെ ദെയര്‍ അസ് സോര്‍ പ്രവശ്യയിലെ പരിശീലന കേന്ദ്രമായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യു എസ് സൈന്യം പരിശീലന കേന്ദ്രത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള നിരന്തരം ഡ്രോണ്‍ അക്രമങ്ങള്‍ ഉണ്ടാവാറുള്ള ഭാഗത്ത് നിന്നാണ് ഈ ഡ്രോണ്‍ വന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
അതേസമയം എസ് ഡി എഫ് പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കതൈബ് ഹിസ്ബുല്ല പോലുള്ള സായുധ സംഘങ്ങള്‍ ഉള്‍പെടുന്ന ഗ്രൂപ്പ് രംഗത്ത് വന്നു. അധിനിവേശത്തെ ചെറുക്കുന്നതിനുള്ള തങ്ങളുടെ സമീപനത്തിന്റെ തുടര്‍ച്ചയാണ് ഈ അക്രമമെന്ന് സംഘം പറഞ്ഞു.
കഴിഞ്ഞ ആഴ്ച സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള വടക്കു കിഴക്കന്‍ ജോര്‍ദാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഈ സംഘം ഏറ്റെടുത്തിരുന്നു. യു എസിന്റെ മൂന്ന് സൈനികരായിരുന്നു അന്നത്തെ ഡ്രോണ്‍ അക്രമത്തില്‍ കൊല്ലപ്പെട്ടത്.