Connect with us

National

അറബിക്കടലിൽ ഡ്രോൺ ആക്രമണം; 20 ഇന്ത്യൻ ജീവനക്കാരുള്ള ചരക്കുകപ്പലിൽ സ്ഫോടനം

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡൽഹി | അറബിക്കടലിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് ചരക്കു കപ്പലിൽ സ്ഫോടനം. സൗദി അറേബ്യയിൽ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു എംവി ചെം പ്ലൂട്ടോ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുജറാത്തിലെ പോർബന്തർ തീരത്ത് നിന്ന് 217 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

കപ്പൽ ജീവനക്കാരിൽ 20 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്ത്യൻ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റ് ഗാർഡ് കപ്പൽ ഐസിജിഎസ് വിക്രം സ്ഥലത്തേക്ക് അയച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.

സൗദി അറേബ്യയിലെ തുറമുഖത്ത് നിന്ന്  ക്രൂഡ് ഓയിലുമായി വരികയായിരുന്നു കപ്പൽ. കോസ്റ്റ് ഗാർഡ് കപ്പൽ പ്രദേശത്തെ എല്ലാ കപ്പലുകൾക്കും സഹായം നൽകുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.