Uae
ഡ്രോൺ നിരോധനം ഘട്ടം ഘട്ടമായി നീക്കുന്നു; അനുമതിക്ക് ഏകീകൃത സംവിധാനം
ഡ്രോൺ അനുമതിക്കായി ഒരു ഏകീകൃത പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ദുബൈ | ഡ്രോൺ നിരോധനം നവംബർ 25 മുതൽ ഘട്ടം ഘട്ടമായി നീക്കുമെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഉപാധികളോടെ ഭാഗികമായി നിരോധം നീക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്അതോറിറ്റി, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് തീരുമാനം.വ്യോമ സംരക്ഷണം ഉറപ്പാക്കുന്നതിനായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്.
ഇതോടൊപ്പം ഡ്രോൺ അനുമതിക്കായി ഒരു ഏകീകൃത പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കമ്പനികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും രജിസ്‌ട്രേഷന് വേണ്ടിയാണിത്. പ്രവർത്തന നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും രാജ്യത്തിന്റെ ഡ്രോൺ മേഖലയെ ശക്തിപ്പെടുത്തുകയും ദേശീയ ലക്ഷ്യങ്ങളെ പിന്തുണക്കുകയും ചെയ്യും.ആദ്യ ഘട്ടം സേവനം നൽകുന്ന കമ്പനികൾക്കും സർക്കാർ ഏജൻസികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അമേച്വർ വ്യക്തികൾക്കായുള്ള ഫ്ലയിംഗ് ഓപറേഷനുകൾ അടക്കം മറ്റ് സേവനങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള ഭാവി ഘട്ടങ്ങൾ പിന്നീട് സമയബന്ധിതമായി പ്രഖ്യാപിക്കും.
ആദ്യ ഘട്ടത്തിന് ശേഷം നടക്കുന്ന വിശദമായ വിലയിരുത്തലിന് ശേഷം, വ്യക്തിഗത ഉപയോഗവും ഉൾപ്പെടുത്തും.ജനറൽ ഡിപ്പാർട്ട്‌മെന്റ്ഓഫ് സെക്യൂരിറ്റി സപ്പോർട്ടിലെ എയർ സപ്പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ജമാൽ അൽ ഹുസ്നി പറഞ്ഞു. വ്യാപക ദുരുപയോഗം ഉണ്ടായതിന് ശേഷം 2022-ലാണ് നിരോധനം ഏർപ്പെടുത്തിയത്. യു എ ഇ ആഭ്യന്തര മന്ത്രാലയ തീരുമാനപ്രകാരമായിരുന്നു ഇത്. ഡ്രോണുകളും ലൈറ്റ് സ്പോർട്സ് വിമാനങ്ങളും, ഉടമകളും പരിശീലകരും താത്പര്യക്കാരും’ ഉപയോഗിക്കരുതെന്ന് നിർദേശിച്ചു.
സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനുള്ള ഡ്രോൺ ഓപറേറ്റർമാരുടെ ശക്തമായ പ്രതിബദ്ധതയെ മാനിക്കുന്നു.ഡ്രോൺ ഓപറേറ്റിംഗ് ലൈസൻസ് നേടാൻ ആഗ്രഹിക്കുന്ന കമ്പനികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഗവേഷണ കേന്ദ്രങ്ങൾക്കും അപേക്ഷ സമർപ്പിക്കാം. യു എ ഇ ഡ്രോണുകളുടെ സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിക്കാം. അനുമതി ഉറപ്പാക്കാനും സാധിക്കും. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.