Connect with us

Kerala

അതിരപ്പള്ളിയില്‍ കാട്ടിനുള്ളില്‍ കാണാതായ 75കാരിക്കായി ഡ്രോണുപയോഗിച്ച് തിരച്ചില്‍

വനം വകുപ്പും പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

Published

|

Last Updated

തൃശൂര്‍ | അതിപ്പള്ളിയില്‍ കാട്ടിനുള്ളില്‍ കാണാതായ 75കാരിക്കായി തിരച്ചില്‍ വീണ്ടും തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ചയാണ് വാച്ചുമരം ആദിവാസി കോളനിയിലെ അമ്മിണിയെ കാണാതായത്. വിറക് ശേഖരിക്കാന്‍ പോയതായിരുന്നു. ഇന്ന് പ്രദേശത്ത് ഡ്രോണുപയോഗിച്ചാണ് തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. വയോധിക ഉള്‍ക്കാട്ടില്‍ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നത്.

തിങ്കളാഴ്ച വൈകുന്നേരമാണ് അമ്മിണി വിറക് ശേഖരിക്കാന്‍ പോയത് . കാണാതായതോടെ വൈകുന്നേരം മുതല്‍ പ്രദേശത്ത്  തിരച്ചില്‍ നടത്തി.തുടര്‍ന്ന് രാത്രിയായതോടെ തിരച്ചില്‍ നിര്‍ത്തിവെച്ചു. ഇന്നലെയും ഒരു ദിവസം മുഴുവന്‍ വയോധികയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വനം വകുപ്പും പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

 

Latest