International
അബുദാബിയില്‍ ആരോഗ്യ സേവനരംഗത്തേക്ക് ഡ്രോണുകള്‍ വരുന്നു
2022ല്‍ അബുദാബിയില്‍ 40 സ്റ്റേഷനുകള്‍ സജ്ജമാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഡ്രോണുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.
അബുദാബി| അബുദാബിയില്‍ ആരോഗ്യ സേവനരംഗത്തേക്ക് ഡ്രോണുകള്‍ വരുന്നു. ഇതോടെ വാക്‌സീനും മെഡിക്കല്‍ ഉപകരണങ്ങളും എളുപ്പത്തില്‍ എത്തിക്കാന്‍ സാധിക്കും. ഇതിനായി 2022ല്‍ അബുദാബിയില്‍ 40 സ്റ്റേഷനുകള്‍ സജ്ജമാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഡ്രോണുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.
മധ്യപൂര്‍വദേശ, വടക്കന്‍ ആഫ്രിക്കന്‍ മേഖലയില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്ന ആദ്യ നഗരമാകും അബുദാബി. സ്‌കൈഗൊ, മറ്റേണനറ്റ്, ജനറല്‍ സിവില്‍ ഏവിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. പരിശീലന ഘട്ടം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടാംഘട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
---- facebook comment plugin here -----