Connect with us

american election

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത് പാര്‍ട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കാന്‍: ജോ ബൈഡന്‍

രാജ്യത്തെ നയിക്കാന്‍ കഴിയുന്ന കരുത്തുറ്റ നേതാവാണ് കമല ഹാരിസെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

വാഷിങ്ങ്ടന്‍ | പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത് പാര്‍ട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കുന്നതിനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തലമുറ നേതൃസ്ഥാനത്തേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ജനതയ്‌ക്കൊപ്പം നിലകൊളളുമെന്ന് ബൈഡന്‍ വ്യക്തമാക്കി. രാജ്യത്തെ നയിക്കാന്‍ കഴിയുന്ന കരുത്തുറ്റ നേതാവാണ് കമല ഹാരിസെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ജനാധിപത്യം സംരക്ഷിക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്നും ആഹ്വാനം ചെയ്തു.

നിലവില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണ കമലയ്ക്കാണെന്ന് ഉറപ്പായതോടെ മറ്റ് നേതാക്കളേക്കാള്‍ കമലയ്ക്ക് മേല്‍ക്കൈ ലഭിക്കും. അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റും വെള്ളക്കാരിയല്ലാത്ത ആദ്യ വൈസ് പ്രസിഡന്റുമാണ് കമലാ ഹാരിസ്. കമലയ്ക്കും ട്രംപിനെതിരെ കാര്യമായ മുന്നേറ്റം നടത്താനാകില്ലെന്ന സര്‍വെ ഫലങ്ങളും നിലനില്‍ക്കുകയാണ്.

 

Latest