Connect with us

Kerala

പ്രവാസി യുവാവിൻ്റെ മുങ്ങി മരണം; നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് പ്രതിഷേധ ധർണ്ണ നടത്തി

രണ്ടു കുടുംബത്തിൻ്റെ അത്താണിയാണ് നസീബിൻ്റെ ദാരുണ മരണത്തോടെ നഷ്ടപ്പെട്ടതെന്നു പ്രധിഷേധ ധർണ ഉത്ഘാടനം ചെയ്തു കൊണ്ട് എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ഷമീർ എറിയാട് പറഞ്ഞു

Published

|

Last Updated

കുണ്ടായി | നായാട്ടു കുണ്ട് കാരിക്കടവ് പുഴയിൽ മുങ്ങിമരിച്ച വലിയകത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ നസീബിൻ്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഹാരിസൺ മലയാളം കുണ്ടായി ഓഫീസിലേക്ക് എസ് വൈ എസ് മറ്റത്തൂർ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും നടത്തി.

തോട്ടത്തിൽ നിന്ന് തടികൾ മുറിച്ച് മാറ്റുമ്പോൾ കൊണ്ടുപോകുവാൻ ഹാരിസൺ കമ്പനി പുഴയിൽ പാറക്കല്ലുകൾ കൊണ്ട് നടപ്പാത ഉണ്ടാക്കിയിരുന്നു. ഇതിനിടയിലൂടെ വെള്ളം ഒഴുകാൻ രണ്ട് സിമൻ്റ് കുഴലുകളും സ്ഥാപിച്ചിട്ടുണ്ട്. അവ പുഴയുടെ ഉള്ളിലായതിനാൽ പുറത്തേക്ക് കാണാൻ കഴിയുമായിരുന്നില്ല. അടിയൊഴുക്കിൽപെട്ട് പ്രസ്തുത കുഴലിനകത്ത് അകപെട്ടാണ് നസീബ് മരണപ്പെട്ടത്. അനധികൃതമായി നിർമിച്ച പാലം ആവശ്യം കഴിഞ്ഞിട്ടും രണ്ട് വർഷമായി പൊളിച്ചു മാറ്റാതിരുന്ന നിരുത്തരവാദ സമീപനത്തിൻ്റെ ഇരയായി മാറുകയായിരുന്നു നസീബ് .

രണ്ടു കുടുംബത്തിൻ്റെ അത്താണിയാണ് നസീബിൻ്റെ ദാരുണ മരണത്തോടെ നഷ്ടപ്പെട്ടതെന്നു പ്രധിഷേധ ധർണ ഉത്ഘാടനം ചെയ്തു കൊണ്ട് എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ഷമീർ എറിയാട് പറഞ്ഞു

തൃശൂർ സോൺ പ്രസിഡണ്ട് അഷ്റഫ് സഅദി അധ്യക്ഷത വഹിച്ചു. സദറുദ്ദീൻ കോടാലി, ഷെഫീഖ് സഖാഫി, ശിഹാബ് സഖാഫി,അനീസ് ഹസ്സൻ, റഷീദ് പാന്തോടി, ഹബീബ് സഖാഫി ,അബുബക്കർ ചൊക്കന.സുഫിയാൻ കോടാലി തുടങ്ങി മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതാക്കൾ നേതൃത്വം നൽകി. സോണ്‍ ജന:സെക്രട്ടറി അഫ്സൽ മാമ്പ്ര സ്വാഗതവും സർക്കിൾ പ്രസിഡൻ്റ് ശരീഫ് പത്തുകുളങ്ങര നന്ദിയും പറഞ്ഞു