Kerala
പാലക്കാട്ടും തിരുവല്ലയിലും മുങ്ങിമരണം; മരിച്ചവര്‍ വിദ്യാര്‍ഥിയും യുവാവും
പാലക്കാട് അട്ടപ്പാടി ഭവാനി പുഴയില്‍ തമിഴ്‌നാട് സ്വദേശി രമണന്‍ (20), തിരുവല്ലയില്‍ മണിമലയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥി അനന്ദു (17) എന്നിവരാണ് മരിച്ചത്.

പാലക്കാട് | സംസ്ഥാനത്ത് രണ്ടിടങ്ങളിലായി പുഴയില്‍ കുളിക്കാനിറങ്ങിയവര്‍ മുങ്ങിമരിച്ചു. പാലക്കാട്ടും പത്തനംതിട്ട തിരുവല്ലയിലുമാണ് മരണങ്ങള്‍ സംഭവിച്ചത്.
പാലക്കാട് അട്ടപ്പാടി ഭവാനി പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. തമിഴ്‌നാട് സ്വദേശി രമണന്‍ (20) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്‌ക്കെത്തിയ ഇയാള്‍ നരസിമുക്കില്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങിപ്പോയത്.
തിരുവല്ലയില്‍ കൂട്ടുകാര്‍ക്കൊപ്പം മണിമലയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു. തിരുവല്ല നിരണം കന്യാത്രയില്‍ വീട്ടില്‍ അനന്ദു (17) ആണ് മരിച്ചത്. പുളിക്കീഴ് ഷുഗര്‍ ഫാക്ടറിക്ക് സമീപം ഇന്നുച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം.