Connect with us

Kerala

ഡ്രഡ്ജര്‍ ഇടപാട് കേസ്; ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീം കോടതിയില്‍

കേസിലെ ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നാണ് ജേക്കബ് തോമസിന്റെ വാദം

Published

|

Last Updated

ന്യൂഡല്‍ഹി |  ഡ്രഡ്ജര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും സത്യന്‍ നരവൂരും ആണ് ഹരജിക്കാര്‍. ഡ്രഡ്ജര്‍ ഇടപാട് വിഷയത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന ജേക്കബ് തോമസിന്റെ സത്യവാങ്മൂലം ഇന്ന് കോടതിക്ക് മുന്നിലെത്തും. അഴിമതിക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കാനുള്ള തന്റെ തിരുമാനത്തിന് എതിരായ പ്രതികാര നടപടി ആണ് ഡ്രഡ്ജര്‍ കേസ് അടക്കമുള്ളവ. കേസിലെ ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നാണ് ജേക്കബ് തോമസിന്റെ വാദം.

മന്ത്രിയും വകുപ്പ് സെക്രട്ടറിയും പ്രതിപട്ടികയില്‍ ഇല്ലാത്തത് തനിക്ക് എതിരെയുള്ള ഗൂഢാലോചന വ്യക്തമാക്കുന്നു. പരാതിക്കാരനായ സത്യന്‍ നരവൂരിന്റെ അഴിമതി കണ്ടെത്തിയത് താന്‍ ആണെന്നത് മറച്ച് വച്ചാണ് ദുഷ്പ്രചരണം. ഡ്രജ്ജര്‍ വാങ്ങാനുള്ള തിരുമാനം കൈകൊണ്ടെത് കെ എസ് എം ഡി സി ചേയര്‍മാനായ മന്ത്രിയുടെ നേത്യത്വത്തില്‍ ആയിരുന്നു എന്നും ജേക്കബ് തോമസിന്റെ ഹരജിയിലുണ്ട്

 

 

Latest