Kerala
താമരശ്ശേരിയില്‍ മയക്കുമരുന്നിന് അടിമയായ ജ്യേഷ്ഠന്‍ അനുജനെ വെട്ടി
ചമല്‍ അംബേദ്കര്‍ കോളനിയിലെ അഭിനന്ദിനെ വെട്ടിയ സഹോദരന്‍ അര്‍ജുനെ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട് | താമരശ്ശേരിക്ക് സമീപം ചമലില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിപ്പരിക്കേല്‍പിച്ചു. ചമല്‍ അംബേദ്കര്‍ കോളനിയിലെ അഭിനന്ദിനെ വെട്ടിയ സഹോദരന്‍ അര്‍ജുനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അര്‍ജുന്‍ ലഹരിക്കടിമയെന്ന് പോലീസ് പറഞ്ഞു. ഇന്ന് വൈകിട്ട് 5.30ഓടെ ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടില്‍ എത്തിയാണ് അര്‍ജുന്‍ അനുജനെ വെട്ടിയത്. വീട്ടുകാര്‍ പിടിച്ചുവെച്ചതിനെ തുടര്‍ന്നാണ് അഭിനന്ദിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. അഭിനന്ദിന്റെ നില ഗുരുതരമല്ല.
---- facebook comment plugin here -----