Kerala
ലഹരിക്കടിമ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ടു; രക്ഷകരായി അഗ്നിശമന സേന
ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി

കോട്ടയം | സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് ലഹരിക്കടിമയായ യുവാവ്. കോട്ടയം കുറുവിലങ്ങാടാണ് സംഭവം. അഗ്നിശമനസേനയെത്തിയാണ് കിണറ്റില്‍ വീണയാളെ രക്ഷിച്ചത്. നിരവധി ലഹരി കേസുകളിലെ പ്രതിയായ ജിതിനാണ് കുറവിലങ്ങാട് സ്വദേശിയായ ജോണ്‍സനെ കിണറ്റില്‍ തള്ളിയിട്ടത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം നടത്തുകയാണ്.
---- facebook comment plugin here -----