Connect with us

Kerala

തൃശൂര്‍ പെരുമ്പിലാവില്‍ മയക്കുമരുന്ന് വേട്ട; 800 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്നുപേര്‍ അറസ്റ്റില്‍

തമിഴ്‌നാട് സ്വദേശികളായ ജോണ്‍ ഡേവിഡ്, വിഗ്‌നേഷ്, വിജയ് എന്നിവരെയാണ് കുന്നംകുളം എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

Published

|

Last Updated

തൃശൂര്‍ | കുന്നംകുളത്തെ പെരുമ്പിലാവില്‍ ലഹരി മരുന്നുമായി മൂന്നുപേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ ജോണ്‍ ഡേവിഡ്, വിഗ്‌നേഷ്, വിജയ് എന്നിവരെയാണ് 800 ഗ്രാം ഹാഷിഷ് ഓയലുമായി കുന്നംകുളം എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കുന്നംകുളം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി എ സജീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് വിപണിയില്‍ 16 ലക്ഷത്തോളം രൂപ വില വരും. ഇന്ന് രാവിലെ 11 ഓടെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയുടെ കാര്‍ പാര്‍ക്കിങില്‍ വച്ചാണ് സംഘത്തെ എക്‌സൈസ് സംഘം പിടികൂടിയത്.

ലഹരി വസ്തുക്കള്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

Latest